'The possibility of our children is our responsibility'

Every child born is a message of love from God
telling that God is still not fed up with humanity...

Like Jesus, every child should grow 'both in body and in wisdom, gaining favour with God and men.' Lk 2:52

Sunday, November 21, 2010

ക്രിസ്മസ് - നവ വത്സര ആശംസകള്‍!

വിദ്യാഭ്യാസ ശുശ്രൂഷ / ആര്‍സി കോര്‍പറേറ്റ് മാനേജ്മെന്റ്റ്
തിരുവനന്തപുരം ലത്തീന്‍ അതിരൂപത
വെള്ളയമ്പലം, തിരുവനന്തപുരം
പ്രീയ അദ്ധ്യാപക - അനദധ്യാപക സുഹൃത്തുക്കളെ,
ഒരു വട്ടം കൂടി യേസുവിന്‍റെ ജന്മദിനം ആസന്നമാവുകയാണ്, തുടര്‍ന്ന് പുതുവത്സര പിറവിയും... കഴിഞ്ഞ ഒരു വര്‍ഷക്കാലം അല്പമൊന്നു അകന്നു നില്‍ക്കേണ്ടിവന്നു, നല്ല ഒരു സംരംഭത്തിനു നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം കാരണം. എങ്കിലും നിങ്ങളുടെ വൈകിയെത്തിയ സഹായ സഹകരണങ്ങളോടെ ആ സംരംഭം ഏതാണ്ട് പൂര്‍ത്തിയായതുപോലെയാണ്... ഒത്തിരി നന്നിയുണ്ടതിനു...
പാഠൃ-പാഠൃഇതര കാര്യങ്ങളില്‍ വേണ്ടത്ര മികവു പുലര്‍ത്താന്‍ കഴിഞ്ഞു എന്നുതന്നെയാണ് എന്റെ വിശ്വാസം. നാം കൊടുത്തതില്‍ വളരെ കൂടുതല്‍ അര്‍ഹിക്കുന്നവരാന് നമ്മുടെ കുട്ടികളും, നമ്മുടെ സമൂഹവും... അത് കൊടുക്കാന്‍ നാം കടപ്പെട്ടവരാണ്, അതിനായാണ് അതിരൂപത നമ്മെ നിയോഗിച്ചിരിക്കുന്നതും, സര്‍ക്കാര്‍ നമുക്ക് ശമ്പളം നല്‍കുന്നതും, സര്‍വോപരി നമ്മുടെ സമൂഹം നമ്മെ ഉററുനോക്കുന്നതും.

നിങ്ങളിലെ നന്മയും, വിശുദ്ധിയും, പാണ്ടിത്യവുമൊക്കെ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ മുക്കിക്കളയരുത്. നിങ്ങളുടെ കുടുംബം മാത്രം നിങ്ങളെ ഓര്‍ത്താല്‍ പോര, നിങ്ങളുടെ ശിഷ്യഗണങ്ങളും, അവരുടെ മാതാപിതാക്കളും, നമ്മുടെ വലിയ സമൂഹവും നിങ്ങളെ എന്നും നന്നിയോടെ, ആദരവോടെ ഓര്‍ക്കണം. അതിനായി നിങ്ങള്‍ അത്യാവശ്യ കടമകള്‍ മാത്രം നിര്‍വഹിച്ചാല്‍ മാത്രം പോരാ, മറിച്ചു ഉപരി നന്മ ചെയ്യുന്നവരാവണം. അപ്പോള്‍ നമ്മുടെ സമൂഹം നിങ്ങളെ എന്നും ഓര്‍ക്കും, നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കും. സ്വന്തം മക്കളോടും, കുടുംപത്തോടും പുലര്‍ത്തുന്ന താല്പര്യത്തിന്റെ ഒരംശം സ്കൂളിലും പ്രകടിപ്പിച്ചാല്‍ മാറ്റം, ഗുണപരമായ മാറ്റം ഉണ്ടാവും തീര്‍ച്ച, കുട്ടികള്‍ മിടുക്കരാവും, നിങ്ങള്‍ കൃതാര്‍ത്തരാവും.

ഇന്ന് അധ്യാപനം ഒരു തൊഴിലായി മാത്രം അധപ്പധിച്ച്ചുവോ എന്ന് ശംശയിക്കേണ്ടിയിരിക്കുന്നു. അത് ഒരു തപസ്യാണെന്ന, ദൈവ നിയോഗമാണെന്ന കാര്യം നാം മറക്കരുത്. 'ഒരു അധ്യാപകന്‍ നൂറു വൈതീകര്‍ക്ക് തുല്യനാണെന്ന' കാര്യം മറക്കരുത്. കുട്ടികളുടെ ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകള്‍ നിങ്ങളോടൊപ്പമാണ് അവര്‍ ചിലവിടുന്നത്‌, അത് അവരെ വാര്‍ത്തെടുക്കുന്നതിനും, വളര്‍ത്തുന്നതിനും ആയിരിക്കണം.

നല്ലത് ചെയ്യാന്‍ നാളും സമയവും നോക്കേണ്ടതില്ല. നാളെയെങ്കില്‍ നാളെത്തന്നെ അതാവാം. വൈകിയിട്ടൊന്നുമില്ല. മിടുക്കരായി അവരെ പരിശീലിപ്പിക്കാം, നന്നായി പരീക്ഷ എഴുതാന്‍വേണ്ടി അവരെ ഒരുക്കാം, നല്ല ഫലം ഉറപ്പുവരുത്താം. [തുടരും...]
മനുഷ്യരെ ദൈവമാക്കാനാണല്ലോ ദൈവം മനുഷ്യനായത്, യേശുവായി ജനിച്ചത്. അതാണ്‌ ക്രിസ്തുമസ് അനുസ്മരണവും ആഘോഷവും. മനുഷ്യന്‍ ദൈവമാകുമ്പോഴാണ് ക്രിസ്തുമസ് അന്വര്തമാകുന്നത്. ദൈവമാക്കല്‍ പ്രക്രിയയില്‍ വിദ്യാഭ്യാസത്തിനു വല്യൊരു പങ്കു വഹിക്കാനുണ്ട്. അത് നല്‍കുന്നവരാണ് നിങ്ങള്‍ അധ്യാപകരും, അവരെ സഹായിക്കുന്ന അനധ്യാപകരും. ക്രിസ്തുമസ് കഴിയുന്ന താമസം ഉടന്‍ വരവായി പുതുവര്‍ഷപ്പിറവി. പുത്തന്‍ പ്രീദീക്ഷകളും, തീരുമാനങ്ങളുമായി പുതിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കൊതിച്ച്ചുനില്കുന്നവരാണു നമ്മളും നമ്മുട് വിധ്യാര്തികളും. അവരെ സ്നേഹവാല്സല്യത്തോടെ, ആധ്മാര്ധതയോടെ നമുക്ക് പഠിപ്പിക്കാം, നാളയുടെ വാഗ്ധാനങ്ങളാക്കാം.
നമ്മള്‍ അധ്യാപകര്‍ തമ്മിലും, അനധ്യാപകരുമായും, രൂപതാ സംവിധാനങ്ങളുമായി സഹകരിച്ചു കുട്ടികളിലൂടെ നാളയുടെ ഭാവി ഭാസുരമാക്കാം. അതിനു നിങ്ങളെ ഉണണിയേശു സഹായിക്കട്ടെ, ഇനി താമസിയാതെ കടന്നുവരുന്ന രണ്ടായിരത്തി പതിനൊന്നിലും. നമ്മള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ സമൂഹത്തിന്റെ നന്മയെ ഹനിച്ച്ചുകൂടാ. പകരം ആവുന്നതെല്ലാം ചെയ്തു സമുദായ മുന്നേറ്റം ഉറപ്പു വരുത്താം, സാമൂഹിക മൈത്രി സാധ്യമാക്കാം, ദൈവരാജ്യം യാതാര്ധ്യമാക്കാം.
സാറിനും കുടുമ്പത്തിനും ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നേരുന്നു, നവ വത്സരം പ്രധീക്ഷ നിര്ഭാരമാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.
സ്നേഹാധരവോടെ,
ഫാ. പങ്ക്രെഷൃസ്

No comments:

Post a Comment